കാഞ്ഞാര്‍: മരം വൈദ്യുതി ലൈനിലേക്കു വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കാഞ്ഞാര്‍ -ആനക്കയം റൂട്ടില്‍ കൈപ്പകവലക്ക് സമീപമാണ് മരം വൈദ്യുതി ലൈനിലേക്കും റോഡിലേക്കും വീണ് ഗതാഗതം തടസപ്പെട്ടത്.
വിവരമറിഞ്ഞ് മൂലമറ്റം അഗ്നിരക്ഷാം സേനാംഗങ്ങള്‍ എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.